ബാലുശേരിയിൽ നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസ്; സാക്ഷിയെ കോടതിയിൽ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട് ബാലുശേരിയിൽ നേപ്പാളി ബാലിക പീഡനത്തിനിരയായ കേസിൽ നേപ്പാളി സ്വദേശിയായ സാക്ഷിയെ കോടതിയിൽ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. നേപ്പാൾ സ്വദേശിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ബാലാവകാശ കമ്മിഷനെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി കത്തയക്കുകയാണ് ചെയ്തത്. കത്തിന്മേൽ ബാലാവകാശ കമ്മിഷൻ സ്വമേധയ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർ നടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷൻ നിർദേശം നൽകി.
സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹർജി നൽകാം. ആവശ്യമെങ്കിൽ ഒരു പ്രത്യേക സംഘം രൂപീകരിക്കാം.
Story Highlights: nepali girl molested case witness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here