Advertisement

പി. ജയരാജൻ വധശ്രമക്കേസ്; മുസ്ലിം ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

October 12, 2021
1 minute Read
12 muslim league workers released

സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി. വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസിലെ പ്രതികളായ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

2012 ഫെബ്രുവരി ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പിനടുത്തുള്ള അരിയിൽവച്ച് സിപിഐഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

സംഭവത്തിന് പിന്നാലെയാണ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഷുക്കൂറിന്റെ കൊലപാതകമെന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചത്.

Story Highlights: 12 muslim league workers released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top