ഉൽക വന്ന് പതിച്ചത് തലയിണയിൽ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാനഡയിൽ കഴിഞ്ഞ ദിവസം ആകാശത്ത് തെളിഞ്ഞത് വിസ്മയക്കാഴ്ചയാണ്. വെളിച്ച ഗോളത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ഉൽകകൾ തുടർച്ചയായി താഴേക്ക് പതിക്കുന്നത് ജനം അത്ഭുതത്തോടെ നോക്കി നിന്നു. റൂത്ത് ഹാമിൽടൺ ഒഴികെ.
റുത്ത് ഹാമിൽടൺ ആ ദിവസത്തെ ഒരു നടുക്കത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. കാരണം ഒരു ഉൽക പതിച്ചത് സ്വന്തം തലയിണയിലാണ്. ഉറങ്ങുന്നതിനിടെ തലയളിൽ ശക്തിയായി എന്തോ പതിക്കുന്നത് അനുഭവപ്പെട്ട റുത്ത് ഞെട്ടിത്തരിച്ച് ചാടി എഴുനേറ്റ് ലൈറ്റ് ഇട്ട് നോക്കി. തലയിണയിൽ കല്ല് പോലെ എന്തോ ഒന്ന് കിടക്കുന്നത് കണ്ടു. ഉടൻ എമർജൻസി നമ്പറായ 911 ൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഉടൻ പൊലീസ് എത്തി പ്രദേശം പരിശോധിച്ചു.
Read Also : ഫ്‌ളിപ്കാർട്ടിൽ ഓർഡർ ചെയ്തത് ഐഫോൺ 12; ലഭിച്ചത് നിർമ സോപ്പ്
വീടിന്റെ മേൽകൂര തകർത്താണ് ഉൽക വന്നത്. അതുകൊണ്ട് തന്നെ വീടിന്റെ അറ്റുകുറ്റപണിക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചിട്ടുണ്ട് റുത്ത്. ഇതാദ്യമായാണ് ഉൽക വീണ് വീട് തകരാറിലായി എന്ന ക്ലെയിമുമായി ഒരു മനുഷ്യൻ തങ്ങളെ സമീപിക്കുന്നതെന്ന് ഇൻഷുറൻസ് അധികൃതർ പറയുന്നു.
Story Highlights : meteorite fall to bed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here