ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ അതിക്രമം; റിക്രൂട്ടിംഗ് ഏജന്റ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് വിദ്യാർത്ഥിനി

ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ അതിക്രമമെന്ന് പരാതി. റിക്രൂട്ടിംഗ് ഏജന്റ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനി രംഗത്തെത്തി. കോളജ് അഡ്മിഷൻ തരപ്പെടുത്തി നൽകിയ ശേഷം ഏജന്റ് പണം തട്ടിയെന്ന് വിദ്യാർത്ഥിനി ട്വന്റിഫോറിനോട് പറഞ്ഞു.
ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബംഗളൂരുവിലെ പ്രമുഖ കോളജിൽ നഴ്‌സിംഗിന് അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനിയാണ് വെളിപ്പെടുത്തൽ നടത്തിയത്. അഡ്മിഷനും ലോണും താമസവും തരപ്പെടുത്തി നൽകുന്നത് ഏജന്റുമാരാണ്. പ്രവേശനം നേടിയതിന് പിന്നാലെ ബംഗളൂരുവിലെത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ഏജന്റ് ശ്രമിച്ചു. എതിർത്തപ്പോൾ ക്രൂരമായ ദേഹോപ്രദവം നേരിടേണ്ടിവന്നുവെന്നും പെൺകുട്ടി പറഞ്ഞു.
അഡ്മിഷൻ ഫീസ് ഇനത്തിൽ കൈക്കലാക്കിയ തുകയിൽ നിന്ന് ഒന്നേകാൽ ലക്ഷം തട്ടി. നിരവധി വിദ്യാർത്ഥിനികളെ സമാന രീതിയിൽ ഇരകളാക്കുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ കൊല്ലം ആയിരംതെങ്ങ് സ്വദേശി അനന്തു ലാൽ അലക്‌സാണ്ടറിനെതിരെ പൊലീസ് കേസെടുത്തു.
കേസിൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. അതേസമയം പരാതിയിൽ വസ്തുതാന്വേഷണ പരിശോധന പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദീകരണം.
Story Highlights: nursing recruitment fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here