പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കും : മന്ത്രി എം വി ഗോവിന്ദൻ

പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. ജില്ലാ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. ട്വന്റിഫോർ ഇംപാക്ട്. ( mv govindan on plastic ban )
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിട്ടും നിരോധിത പ്ലാസ്റ്റിക് സംസ്ഥാനത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. ഈ വാർത്തയിലായിരുന്നു മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം.
2020 ജനവരിയിലാണ് കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നത്. നിരോധിച്ച ഉൽപ്പന്നങ്ങളിൽപെടുന്ന 300 എം.എൽ പ്ലാസ്റ്റിക് ബോട്ടിൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ നാട്ടിൽ സുലഭമാണ്. ശുചിത്വമിഷൻ നിർദ്ദേശിക്കുന്ന പരിശോധനയും പിഴയും നടപ്പാക്കിയിട്ടില്ല.
നിരോധനം നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നിർദ്ദേശമുണ്ട്. പക്ഷെ യാതൊരുവിധ പരിശോധനയും നടക്കുന്നില്ല. 5000 മുതൽ 50,000 രൂപ വരെ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കാം. പക്ഷെ നാട്ടിൽ ശീതളപാനീയങ്ങൾ സുലഭമായി 300എംഎൽ താഴെ അളവുള്ള പ്ലാസ്റ്റിക് ബോട്ടിലുകളിൽ ലഭ്യമാണ്.
Read Also : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾ നികുതി ഈടാക്കി വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പോത്സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്റെ നിർദ്ദേശങ്ങളിലുണ്ട്. ഹരിത കേരളം ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നതായിരുന്നു ട്വന്റിഫോർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
Story Highlights : mv govindan on plastic ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here