Advertisement

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി വാഴിച്ചു

October 15, 2021
0 minutes Read

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി വാഴിച്ചു. പുതിയ കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന നാമം സ്വീകരിച്ചു. പരുമല പളളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂർത്തിയായി.

സഭാ തർക്കത്തിലും മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പരാമർശം നടത്തി. സഭാ ഐക്യമെന്നാൽ ലയനമല്ലെന്ന് പുതിയ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര സഭയിൽ സമാന്തര അധികാര കേന്ദങ്ങൾ ഇല്ലെന്നും സഭകൾ തമ്മിലുള്ള സഹവർത്തിത്വം ഉറപ്പാക്കുന്നതിന് സഭ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വെച്ചാണ് മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്കാ ബാവയുമാണ് ഇനി അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തിൽ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top