നീലഗിരിയിൽ നാല് പേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

തമിഴ്‌നാട് നീലഗിരിയിൽ നാല് പേരെ കൊന്ന നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയിലെ വന മേഖലയിൽ വച്ചാണ് കടുവയെ പിടികൂടിയത്. നേരത്തേ കടുവയെ മയക്കുവെടിവച്ചെങ്കിലും കാട്ടിലേയ്ക്ക് ഓടി മറയുകയായിരുന്നു.
ഇരുപത്തിയൊന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. മയക്കുവെടിവച്ചതിനെ തുടർന്ന് കാട്ടിൽ ഓടിമറഞ്ഞ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടിരുന്നു. കടുവയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിന്മേൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി. ഇതേ തുടർന്ന് കടുവയെ ജീവനോടെ പിടികൂടാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കി.
വേട്ടനായ്ക്കൾ, കുങ്കി ആനകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ പിടികൂടാനായിരുന്നു ശ്രമം. എന്നാൽ ശ്രമം വിജയം കണ്ടില്ല. തുടർന്നാണ് വിപുലമായ പരിശോധനയ്ക്ക് വനംവകുപ്പ് തയ്യാറായത്. 21 ദിവസം 160 പേർ അടങ്ങുന്ന സംഘത്തിന്റെ പരിശ്രമത്തെ തുടർന്നാണ് കടുവ പിടിയിലായത്.
Story Highlights : man eating tiger caught in neelagiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here