സിംഗുവിലെ യുവാവിന്റെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ്ങുകൾ

സിംഗുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ്ങുകൾ. യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മനപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസിൽ ഏൽപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. മത പ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നും നിഹാങ്ങുകൾ.
മതഗ്രന്ഥവുമായി കടന്നുകളയാൻ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷി 24 നോട് പറഞ്ഞു. യുവാവിനെ പിടികൂടി ശിക്ഷയായി കൈ പത്തി വെട്ടിമാറ്റി. പുലർച്ചെ 3.30 നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ദൃക്‌സാക്ഷി 24 നോട് വ്യക്തമാക്കി.
കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here