Advertisement

‘ഉടനെ വിരമിക്കില്ല’; വെളിപ്പെടുത്തി സുനിൽ ഛേത്രി

October 15, 2021
1 minute Read
Sunil Chhetri about retirement

കളിക്കളത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഏതാനും വർഷങ്ങൾ കൂടി കരിയർ തുടരുമെന്ന് 37കാരനായ ഛേത്രി അറിയിച്ചു. കരിയർ അവസാനത്തിലാണെന്ന ബോധം തനിക്കുണ്ടെന്നും ഏതാനും വർഷത്തേക്ക് എവിടെയും പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തര ഗോൾ നേട്ടത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ ഛേത്രി മറികടന്നിരുന്നു. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം.

സാഫ് കപ്പിലെ നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുനു. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.

Story Highlights : Sunil Chhetri talks about retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top