Advertisement

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക്ക്

October 16, 2021
2 minutes Read

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട്‍ ദിവസം കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിലവിൽ അപകട സ്ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ല.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമാണ് ഉരുള്‍പൊട്ടിയത്. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.

ഇതിനിടെ രക്ഷാപ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. ജനങ്ങൾ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി ആവശ്യപ്പെട്ടു. അതേസമയം കോട്ടയത്തെ കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്.

Read Also : മനസ് കേരളത്തിനൊപ്പം; സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും

സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. മഴ തുടരുന്നതിനാല്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Read Also :ഏത് ദുരന്തവും നേരിടാൻ സർക്കാർ സജ്ജം : മന്ത്രി കെ.രാജൻ

Story Highlights : Kerala rain- Revenue Minister K Rajan Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top