‘വെള്ളം’ കണ്ടശേഷം ചിലര്‍ക്കെങ്കിലുമുണ്ടായ മാറ്റമാണ് ആദ്യ അവാര്‍ഡ്; പുരസ്‌കാര നിറവില്‍ പ്രിയപ്പെട്ട താരങ്ങള്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍. കലാമൂല്യമുള്ള ‘വെള്ളം’ സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരം ചിത്രത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് സ്വീകരിക്കുന്നതെന്ന് നടന്‍ ജയസൂര്യ പ്രതികരിച്ചു. ജെസി എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് കപ്പേളയുടെ മുഴുവന്‍ ടീമിനോടും നന്ദിയറിയിക്കുന്നതായി മികച്ച നടിക്കുന്ന അവാര്‍ഡ് ലഭിച്ച അന്ന ബെന്നും പ്രതികരിച്ചു. state film awards
‘ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. കണ്ടുകഴിഞ്ഞ ശേഷം കാഴ്ചക്കാരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന കലാമൂല്യമുള്ള സിനിമയാണ് ‘വെള്ളം’. ഒരു പൂര്‍ണ മദ്യപാനി മദ്യപാനം നിര്‍ത്തിയതും അദ്ദേഹം എവിടെ നിന്ന് ഇപ്പോളെവിടെ എത്തിനില്‍ക്കുന്നു എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സിനിമ കണ്ട ശേഷം ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിച്ച നിരവധിയാളുകളുണ്ട്. അതാണ് വെള്ളത്തിനുലഭിച്ച ആദ്യ പുരസ്‌കാരം. നമ്മുടെ ബന്ധുവിനെയോ സുഹൃത്തിനെയോ ഒക്കെ മുരളി എന്ന കഥാപാത്രത്തിലൂടെ ചിത്രത്തില്‍ കാണാനാകും.
സംവിധായകരായ പ്രജേഷ് സെന്‍ മുതല്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടിയാണ് ഈ അവാര്‍ഡ് സ്വീകരിക്കുന്നത്. ജയസൂര്യ ട്വന്റിഫോറിനോട് പറഞ്ഞു.
‘കൊവിഡിനുശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയെന്ന നിലയില്‍ ആദ്യം നല്ല ടെന്‍ഷനുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ തന്നെ സ്വീകാര്യത ലഭിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.’ സംവിധായകന്‍ പ്രജേഷ് സെന്‍ പ്രതികരിച്ചു
അവാര്‍ഡ് ലഭിച്ചതില്‍ വ്യക്തിപരമായ സന്തോഷത്തിനപ്പുറം ഒരു കൂട്ടായ്മയുടെ സന്തോഷമാണുണ്ടായതെന്ന് ഷഹബാസ് അമന്‍ പറഞ്ഞു. ഹലാല്‍ ലവ് സ്റ്റോറിയിലെ ‘സുന്ദരനായവനേ’, വെള്ളത്തിലെ ‘ആകാശമായവളേ’ എന്ന ഗാനങ്ങളിലൂടെ ഷഹ്ബാസ് അമന്‍ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയത്.
‘സുന്ദരനായവനേ എന്ന പാട്ട് പിറക്കുന്നത് തന്നെ ഞങ്ങള്‍ക്കിടയില്‍ നിന്നാണ്. ആകാശമായവളേ അങ്ങനെയല്ല.. പശ്ചാത്തല കഥ പൂര്‍ണമായും നമുക്കറിയണമെന്നില്ല. ഹൃദയത്തില്‍ നിന്നാണ് ഈ പാട്ടുകളൊക്കെ പാടുന്നത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഷഹബാസ് അമന്‍ പ്രതികരിച്ചു.
‘ജൂറിയോടും ജെസി എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് കപ്പേളയുടെ മുഴുവന്‍ ടീമിനോടും നന്ദിയുണ്ട്. കുടുംബം ഒപ്പമുണ്ടെന്നതാണ് ഏറ്റവും വലിയ സന്തോഷം. മാതാപിതാക്കളില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്’. അന്ന ബെന്‍ പറഞ്ഞു. കപ്പേളയുടെ സംവിധായകന്‍ മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകന്‍. ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
Story Highlights : state film awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here