‘മണൽക്കാട്ടിൽ കുട്ടി ക്രിക്കറ്റ്’; ടി-20 ലോകകപ്പിന് നാളെ തുടക്കം
ടി-20 ലോകകപ്പിന് നാളെ തുടക്കം. നാളെ ഒമാനും പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ നടക്കുന്ന യോഗ്യതാ മത്സരത്തോടെ ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാവും. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം. നാളെത്തന്നെ രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ട്‌ലൻഡിനെ നേരിടും. ഇരു മത്സരങ്ങളും ഗ്രൂപ്പ് ബിയിലാണ്. (world cup starts tomorrow)
സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
Read Also : രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകൻ; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ഇന്ത്യൻ ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചു. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ റിസർവ് ടീമിലായിരുന്ന ശർദ്ദുൽ താക്കൂറിനെ പിന്നീട് അക്സറിനു പകരം കടീമിൽ ഉൾപ്പെടുത്തി. ശ്രേയാസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചഹാർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
Story Highlights : t20 world cup starts tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here