Advertisement

രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു, എയർ ലിഫ്‌റ്റിംഗിനുള്ള സംഘം ഉടനെത്തും: വി എൻ വാസവൻ

October 16, 2021
2 minutes Read

കൂട്ടിക്കൽ പഞ്ചായത്തിൽ രണ്ടിടങ്ങളിൽ ഉരുൾ പൊട്ടിയെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ക്ലാരമ്മ ജോസഫ്(65), സിനി(35) മകൾ സോന(10) എന്നിവരാണ് മരിച്ചത്. ഇതേ കുടുംബത്തിലെ മൂന്ന് പേരെക്കൂടി കാണാതായിട്ടുണ്ട്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. 12 പേരെയാണ് നിലവിൽ കാണാതായിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി എയർ ലിഫ്‌റ്റിംഗിനുള്ള സംഘം ഉടനെത്തുമെന്ന് മന്ത്രി അറിയിച്ചു.

കൂടാതെ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. മൂന്ന് പേരെയാണ് കാണാതായത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിലവിൽ അപകട സ്ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കോട്ടയത്തെ കാലാവസ്ഥ മോശമായതിനാൽ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്നും കോയമ്പത്തൂരിലെ സുലൂർ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നിൽക്കുകയാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read Also : അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

ഇതിനിടെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായെന്നും നിരവധി ആളുകൾ മണ്ണിനടയിൽ കുടുങ്ങിയതായി ആശങ്കയുണ്ടെന്നും പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മൂന്നുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.

Read Also : ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂര്‍ നിര്‍ണായകം; അതീവജാഗ്രത

Story Highlights : V N Vasavan on heavy rain kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top