Advertisement

ശശികല മറീന ബീച്ചിലെ ജയ സ്മാരകം സന്ദർശിച്ചു

October 16, 2021
1 minute Read
sasikala visited jaya memorial

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ചെന്നൈ മറീന ബീച്ചിലെ ജയ സ്മാരകം സന്ദർശിച്ചു. അണ്ണാ ഡിഎംകെയുടെ 50ആം സ്ഥാപക ദിനം നാളെ നടക്കാനിരിക്കെയാണ് ശശികലയുടെ സന്ദർശം. നൂറുകണക്കിന് പ്രവർത്തകരും സ്ഥലത്തെത്തി. വികാരനിർഭര ആയാണ് ശശികല സ്മാരക സന്ദർശനം നടത്തിയത്.

അണ്ണാ ഡിഎംകെയുടെയും എംജിആറിൻ്റെയും സ്മാരകങ്ങൾ കൂടി ശശികല ഇന്ന് സന്ദർശിക്കും. അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ച കാറിലാണ് അവർ സ്ഥലത്ത് എത്തിയത്. ശശികല അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടായിരുന്നു. ഇതിനെ വകവെക്കാതെയാണ് അവർ അതേ കൊടി കെട്ടിയ കാറിൽ ജയ സ്മാരകം സന്ദർശിച്ചത്.

വലിയ രാഷ്ട്രീയ മാനമാണ് ഈ സന്ദർശനത്തിനുള്ളത്. അനധികൃത ധനസമ്പാദനവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ശശികല തെരഞ്ഞെടുപ്പിനുതൊട്ടുമുൻപാണ് ജയിൽ മോചിത ആയത്. താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല അറിയിക്കുകയും ചെയ്തിരുന്നു.

Story Highlights : vk sasikala visited jaya memorial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top