രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ; കൊല്ലത്ത് നിന്ന് പത്തനംതിട്ടയിൽ എത്തിയത് ഏഴ് വള്ളങ്ങൾ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളും. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെട്ട സംഘം പുലർച്ചെ അഞ്ച് മണിയോടെയാണ് പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവർത്തനം നടത്തുക. 2018 ലെ പ്രളയത്തെ അപേക്ഷിച്ച് വെള്ളക്കെട്ടുകൾ കുറവാണെന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാൾ ട്വന്റിഫോറിനോട് പറഞ്ഞു.
പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം വിലക്കി. നിലയ്ക്കലിൽ എത്തിയവരെ തിരിച്ചയയ്ക്കുകയാണ്. ഇവർക്കായി ഇടത്താവള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല തുറന്നത്.
Story Highlights : fishermen arrived in pathanamthitta-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here