സംസ്ഥാനത്തെ കോളജുകൾക്ക് നാളെ അവധി

സംസ്ഥാനത്തെ കോളജുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ( kerala colleges holiday tomorrow )
സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചതായി നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയർസെക്കൻഡറി പരീക്ഷ ബോർഡ് അറിയിച്ചു. നാളെയാണ് അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്.
കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
Read Also : കോട്ടയത്തെ മഴക്കെടുതി : എട്ട് കോടി അറുപത് ലക്ഷം രൂപയുടെ അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുനൽകി. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളതീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ദുർബലമായെങ്കിലും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് വയനാട്, കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
Story Highlights : kerala colleges holiday tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here