Advertisement

പ്ലാപ്പള്ളിയിൽ അലന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽപാദവും; കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്ന് സൂചന

October 17, 2021
2 minutes Read
plappally more death suspected

കോട്ടയം പ്ലാപ്പള്ളിയിൽ കണ്ടെത്തിയ അലന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽ പാദം കണ്ടെത്തിയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ നാളെ വീണ്ടും പ്ലാപ്പള്ളിയിൽ തിരച്ചിൽ നടത്താൻ നീക്കം. സംശയം തോന്നിയ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധന നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ( plappally more death suspected )

പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. എന്നാൽ നാല് പേരല്ല കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ അധികൃതർ. അതുകൊണ്ട് തന്നെ നാളെ വീണ്ടും പ്ലാപ്പള്ളിയിൽ തിരച്ചിൽ നടത്തിയേക്കും.

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 10 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

കൂട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്. കാവാലിയിൽ ഉരുൾപൊട്ടി കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മാർട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാർ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Read Also : കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ’ അറിയിച്ചു. തെരച്ചിൽ നിർത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. ഈ റിപ്പോർട്ട് റിപ്പോർട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. വീണ്ടും തുടർച്ചയായി മഴ പെയ്യുന്നത് കോട്ടയം ജില്ലയുടെ മലയോര മേഖലകളെ ആശങ്കയിലാക്കുന്നുണ്ട്.

Story Highlights : plappally more death suspected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top