Advertisement

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വീടുകളിൽ വെള്ളം കയറുന്നു; ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയ വെള്ളത്തിനിടയിൽ

October 17, 2021
1 minute Read
trivandrm thrikkannapuram rain

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വീടുകളിൽ വെള്ളം കയറുന്നു. കരമനയാറിന്റെ തീരത്തുള്ള വീടുകളിലാണ് വെള്ളം കയറുന്നത്. ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയ ഉൾപ്പെടെ വെള്ളത്തിനടിയിലായി.

അരുവിക്കര ഡാം ഉൾപ്പെടെ തുറന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങൾ നേരത്തേ മാറ്റിയിരുന്നു. വെള്ളം കയറിയ വീടുകളിലുള്ളവർ സ്വമേധയാ ബന്ധുവീടുകളിലേക്കും മറ്റും മാറി.

തിരുവനന്തപുരം നഗരത്തിൽ കാര്യമായ മഴയില്ല. കിഴക്കൻ മോഖലകളിലും മഴ മാറിനിൽക്കുകയാണ്. എന്നാൽ മലയോരമേഖലകളിൽ ഒറ്റപ്പെട്ട മഴയുണ്ട്. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. അതിനിടെ തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഓട്ടാറിക്ഷ ഒഴുക്കിൽപ്പെട്ടു. വെള്ളക്കെട്ടിൽ അകപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാർ സുരക്ഷിതരാണ്.

Story Highlights : trivandrm thrikkannapuram rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top