കക്കി ആനത്തോട് ഡാം തുറക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിൽ കളക്ടർമാരുടെ അവലോകന യോഗം ചേർന്നു

കക്കി ആനത്തോട് അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിൽ കളക്ടർമാരുടെ അവലോകന യോഗം ചേർന്നു.റവന്യു മന്ത്രി കെ രാജൻ,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലയിലെ എം എൽ എ മാർ പങ്കെടുത്ത ആദ്യഘട്ട അവലോകന യോഗം പൂർത്തിയായി. മുഖ്യമന്തിയുമായുള്ള അവലോകനയോഗം നടക്കുകയാണ്. ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച യോഗമാണ് നടക്കുന്നത്.
11 മണിയോടെയാണ് ഡാം തുറക്കുന്നത് രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഈ ഘട്ടത്തിലും ആശ്വാസമാകുന്നത് വെയിൽ തെളിഞ്ഞു എന്നതാണ്. ഒപ്പം പമ്പയാറ്റിലെ ജലനിരപ്പ് കുറയുന്നുണ്ട്. റാന്നിയിൽ ജലനിരപ്പ് കുറയുന്നു. ഇന്നലെ രാത്രിയിലുണ്ടായ കിഴക്കൻ മേഖലയിലെ മഴയുടെ ആശങ്ക ഒഴിഞ്ഞിരിക്കുന്നു. അച്ഛൻ കോവിലിൽ മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. ഗതാഗതം ഏകദേശം പുനസ്ഥാപിക്കാൻ കഴിഞ്ഞു.
അതേസമയം ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തുന്നു. 2397.86 അടിയായാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. 2398.86 അടിയായാൽ ഡാം തുറക്കണം. ഡാം തുറക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സർക്കാരിന്റേയും ഡിസാസ്റ്റർ മാനേജ്മെന്റിന്റേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. കൊല്ലം തെൻമല അണക്കട്ടിന്റെ ഷട്ടർ രാവിലെ ഏഴുമണി മുതൽ ഘട്ടം ഘട്ടമായി ഉയർത്തും. രണ്ടുമീറ്റർ വരെ ഉയർത്താനാണ് തീരുമാനം. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
Story Highlights : kakki-aanathodu-dam-shutter-open-11am-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here