ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു

കൊല്ലം ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി. ഇരവിപുരം പനമൂട്ടിൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പീഡിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ( kollam cow raped murdered )
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്. സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പശുവിനെ പീഡിപ്പിച്ചത്.
Read Also : പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് ക്രൂരത; മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു
പ്രദേശത്ത് പശുക്കളെ സമാന രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നും കൊലപാതകം റിപ്പോർട്ട് ചെയ്തതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Story Highlights : kollam cow raped murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here