കൊല്ലത്ത് മഴ കുറഞ്ഞു; തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല

കിഴക്കൻമേഖലയിൽ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല. പുനലൂർ ഉൾപ്പെടെയുളള താഴ്ന്ന പ്രദേശങ്ങളിൽ കല്ലടയാറിൽ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവിൽ ഒന്നരമീറ്ററാണ് മൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെങ്കിലും കല്ലടയാറിന് സമീപമുളളവർ ജാഗ്രത പാലിക്കണം.
അതേസമയം, കരുനാഗപ്പളളി അഴീക്കലിൽ മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം തൃക്കുന്നപ്പുഴയിൽ നിന്ന് ലഭിച്ചു. ദേവീപ്രസാദം വളളത്തിലെ തൊഴിലാളി അഴീക്കൽ സ്വദേശി രാഹുൽ കഴിഞ്ഞ പതിമൂന്നിനാണ് കടലിൽ വീണത്.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
കൊട്ടാരക്കര നെല്ലിക്കുന്നത്തു നിന്ന് കാണാതായ നാടോടി ബാലന്റെ മൃതദേഹം ഓടനാവട്ടത്തിന് സമീപമുളള തോട്ടിൽ നിന്ന് കണ്ടെത്തി. മൈസുരു സ്വദേശികളായ വിജയ് മഞ്ജു ദമ്പതികളുടെ മൂന്നുവയസുകാരൻ രാഹുലാണ് മരിച്ചത്. തോടിന് സമീപമുളള കടത്തിണ്ണയിൽ ഉറങ്ങുന്നതിനിടെ വെളളിയാഴ്ച രാത്രിയിലാണ് കുഞ്ഞിനെ കാണാതായത്.
Story Highlights : kollom-thenmala-dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here