ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്; ദുരന്തമുഖത്ത് അനാവശ്യമായി പോകരുത്; റവന്യു മന്ത്രി

സംസ്ഥാനം തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്നും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്. അതിനാൽ, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റെഡ് അലേർട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും.
Read Also : മഴക്കെടുതി; സംസ്ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്
ക്യമ്പുകളിൽ എല്ലാ സൗകര്യവും ലഭ്യമാക്കും. സമൂഹ മാധ്യമങ്ങളിൽ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമ – നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
Story Highlights : kerala-rain-more-than-twenty-people-died-says-revenue-minister-k-rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here