എറണാകുളത്ത് വീണ്ടും കൊവിഡ് കേസുകള്‍ രണ്ടായിരം പിന്നിട്ടു

എറണാകുളം ജില്ലയില്‍ വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ഇന്ന് ജില്ലയില്‍ 2012 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1980 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് ഇന്ന് രോഗബാധയുണ്ടാകുന്നത്. ഇതില്‍ 21 പേരുടെ രോഗഉറവിടം വ്യക്തമല്ല.
ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 593 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ നിലവില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11963 ആയി. 13.25ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4541908 പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
Read Also : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 17%ത്തിന്റെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്താകെ ഇന്ന് 11,150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11.84 ആണ് ടിപിആര്‍. 82 മരണം സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
Story Highlights : ernakulam covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here