അസാറാം ബാപ്പുവിന്റെ മകൻ നാരയൺ സായിയുടെ പരോൾ റദ്ദാക്കി സുപ്രിംകോടതി

വിവാദ ആൾദൈവം അസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്ക് അനുവദിച്ച പരോൾ സുപ്രിംകോടതി റദ്ദാക്കി. പീഡനക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന നാരായൺ സായിക്ക് ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച പരോളാണ് റദ്ദാക്കിയത്.
ഗുജറാത്ത് സർക്കാരിന്റെ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നാരായൺ സായി ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നതടക്കം ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് അടക്കം ചൂണ്ടിക്കാട്ടിയാണ് പരോൾ റദ്ദാക്കിയത്.
2013 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആശ്രമത്തിൽവച്ച് അസാറാം ബാപ്പുവും മകനും ചേർന്ന് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നാരായൺ സായിക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു, ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
Story Highlights : narayan sai parole cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here