സ്വർണ്ണ കടത്ത് കേസ്; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

സ്വർണ്ണ കടത്ത് കേസിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ ജനുവരി രണ്ടാം വാരം വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരോട് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി എഫ് ഐ ആർ റദ്ദാക്കിയിരുന്നു. എന്നാൽ അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും തുടർ നടപടിയിൽ തീരുമാനം എടുക്കാം എന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here