ലഖിംപൂർ ഖേരി കേസ്; ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം

ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ലഖിംപൂർ സി.ജെ.എം കോടതി അനുവദിച്ചത്.
ആശിഷ് മിശ്ര ടേനിയെ കൂടാതെ സുഹൃത്ത് അങ്കിത് ദാസ്, ഗൺമാൻ ലത്തീഫ്, ഡ്രൈവർ ശേഖർ ഭാർതി എന്നിവരെയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
ലഖിംപൂർ ഖേരി കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ സുപ്രിംകോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അന്വേഷണം വലിച്ചു നീട്ടുകയാണെന്ന വികാരം യു.പി സർക്കാർ നീക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. മജിസ്ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. കേസ് ഈ മാസം 26 ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
Story Highlights : ashish mishra police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here