ടി20 ലോകകപ്പ്: കിവീസിന് തിരിച്ചടി; നായകൻ കെയ്ൻ വില്യംസണിന് പരുക്ക്

ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ന്യൂസിലൻഡിന് ആശങ്കയായി നായകൻ കെയ്‌ൻ വില്യംസണിൻറെ പരുക്ക്. പരുക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിലെ ആദ്യ മത്സരം വില്യംസണ് നഷ്‌ടമാകും. ഒക്‌ടോബർ 26ന് പാകിസ്താനെതിരെയാണ് ന്യൂസിലൻഡിൻറെ ആദ്യ പോരാട്ടം. വില്യംസണിൻറെ കൈമുട്ടിനേറ്റ പരിക്ക് നിരീക്ഷിച്ചുവരുകയാണെന്ന് കോച്ച് ഗാരി സ്റ്റീഡ് പറഞ്ഞു.
ബാറ്റിംഗ് നിരയിലെ ഏറ്റവും മികച്ച താരത്തിൻറെയും ക്യാപ്റ്റൻറേയും അഭാവം കിവികൾക്ക് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ കെയ്ൻ വില്യംസൺ ബാറ്റ് ചെയ്‌തിരുന്നില്ല. മത്സരം 13 റൺസിന് ന്യൂസിലൻഡ് തോറ്റിരുന്നു.
ന്യൂസിലൻഡ് സ്‌ക്വാഡ്: കെയ്‌ൻ വില്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, മാർക്ക് ചാപ്‌മാൻ, ടോഡ് ആസ്റ്റൽ, ജയിംസ് നീഷാം, ഡാരിൽ മിച്ചൽ, മിച്ചൽ സാൻറ്‌നർ, ദെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്‌സ്, ടിം സീഫെർട്ട്, ട്രെൻഡ് ബോൾട്ട്, ലോക്കീ ഫെർഗൂസൺ, കെയ്‌ൽ ജാമീസൺ, ഇഷ് സോദി, ടിം സൗത്തി.
Story Highlights : icc-t20-world-cup-2021-new-zealand-kane-williamson-elbow-niggle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here