ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റില്ല; പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്

ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്. വിജയിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദം. പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. കനത്ത നിരാശയാണ് തിരുമാനം എന്ന് പാകിസ്താൻ. ( Pakistan continue to be in grey list )
മൂന്ന് ദിവസ്സത്തെ എഫ്.എ.ടി.എഫിന്റെ യോഗമാണ് ഗ്രേലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാക്കിസ്ഥാന്റെ അപേക്ഷ അംഗികരിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്. രാജ്യത്തെ ഭീകവാദികൾക്കും സംഘടനകൾക്കുമെതിരെ ഉചിത നടപടികൾ സ്വീകരിച്ചെന്ന പാകിസ്താന്റെ നിലപാട് തള്ളി. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്താനെ പിന്തുണച്ചെങ്കിലും മറ്റെല്ലാ അംഗ രാജ്യങ്ങളും എതിർ നിലപാടാണ് സ്വീകരിച്ചത്.
യോഗത്തിലുടനീളം ഹാഫിസ് സയ്യദ്, മസൂദ് അസർ തുടങ്ങിയ ഭീകരവാദികളെ വെള്ളപൂശാനായിരുന്നു പാകിസ്താൻ ശ്രമം. ഇത് പാകിസ്താന് തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭ ഭീകരവാദികളായി പ്രഖ്യാപിച്ച ഹാഫിസ് സയ്യദ്, മസൂദ് അസർ തുടങ്ങിയവർക്കെതിരെ പാകിസ്താൻ സ്വീകരിച്ച നടപടികൾ ഭലപ്രദമല്ലെന്ന് യോഗം വിലയിരുത്തി. ഇതുവരെ പാകിസ്താൻ സ്വീകരിച്ച നടപടികൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. 27 ഇന നിർദേശങ്ങളായിരുന്നു പാകിസ്താന് എഫ്.എ.ടി.എഫ് ഒക്ടോബറിൽ നൽകിയത്.
After a busy three days, the FATF plenary has concluded. Delegates of governments from around the world discussed a range of money laundering and terrorist financing issues. See the outcomes of the plenary here ➡️ https://t.co/QkCfDaqXwp #FollowTheMoney pic.twitter.com/8Ss8ab8A7A
— FATF (@FATFNews) October 21, 2021
പാകിസ്താന്റെ ഭീകരവിരുദ്ധ നടപാടിലെ ഇരട്ടത്താപ്പ് ബോധ്യപ്പെട്ട് പിന്നിട് കൂടുതൽ നിർദേശങ്ങൾ കുട്ടിച്ചേർത്തു. കനത്ത നിരാശ ഉണ്ടാക്കുന്നതാണ് തീരുമാനം എന്ന് പാകിസ്താൻ പ്രതികരിച്ചു. നിർദേശങ്ങൾ നടപ്പാക്കാൻ രാജ്യം കാട്ടിയ ആത്മാർത്ഥത എഫ്.എ.ടി.എഫ് പരിഗണിച്ചില്ല .പുതിയ നിർദേശങ്ങൾ 34 മാസ്സങ്ങൾക്കുള്ളിൽ പാലിക്കാൻ ശ്രമിക്കും എന്നും പാകിസ്താൻ വ്യക്തമാക്കി.. 2022 എപ്രിലിലാണ് ഇനി എഫ്.എ.ടി.എഫ് യോഗം ചേരുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താൻ ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ, തുടങ്ങിയ ഏജൻസികളിൽ നിന്ന് സാമ്പത്തിക സഹായം കരസ്ഥമാക്കാൻ ശ്രമം നടത്തിവരികയായിരുന്നു. എഫ്.എ.ടി.എഫ് തിരുമാനത്തോടെ ഇത് തടസപ്പെട്ടു.
Story Highlights : Pakistan continue to be in grey list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here