ബലാത്സംഗ ഭീഷണി; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് മൊഴി നല്‍കി

ലൈംഗികമായി പീഡിപ്പിക്കുമെന്ന് കോട്ടയത്തെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുത്തു. എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തിനിടെ നേതാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് വനിതാ നേതാവ് പരാതിയും നല്‍കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിക്കാരി ആരോപിച്ചു.
‘ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം വിദ്യാര്‍ത്ഥിനികള്‍ക്കുണ്ടാകരുത് എന്ന വാശിയിലാണ് എസ്എഫ്‌ഐ നേതാക്കളുടെ നടപടി. സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരും ഒരുമിച്ച് പഠിച്ചവരുമാണ് ഇന്നിങ്ങനെ ഒരു മര്യാദയുമില്ലാതെ ജാതിപ്പേര് അടക്കം വിളിച്ച് അപമാനിച്ചത്.
Read Also :അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതി: മന്ത്രി വീണ ജോര്‍ജ്
സ്ത്രീകളെ ഭയപ്പെടുത്താന്‍ ഏറ്റവും നല്ല ആയുധം അവരെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയായിരിക്കാം.അത് വളരെ കൃത്യമായി എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വായില്‍ നിന്ന് കേട്ടു. പക്ഷേ ഭയപ്പെടില്ല. സംഘര്‍ഷമുണ്ടാകുമ്പോള്‍ ഞങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു. എന്നിട്ടും അമ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞാണ് ആക്രമണമുണ്ടാക്കിയത്. പേരുചോദിച്ചാണ് പലരെയും അവര്‍ തല്ലിയത്’. പരാതിക്കാരി പ്രതികരിച്ചു.
Story Highlights : rape threatening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here