Advertisement

‘മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശി; ലീഗ് വിട്ട് സിപിഐഎമ്മിലെത്തിയ ഷഹന കല്ലടിയുടെ പ്രസംഗം വൈറൽ

October 22, 2021
1 minute Read
shahana about p k sasi

പി.കെ ശശിയെ പുകഴ്ത്തിയുള്ള മുസ്ലിം ലീഗ് മുൻ നേതാവ് ഷഹന കല്ലടിയുടെ പ്രസംഗം വൈറലാകുന്നു. മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശിയാണെന്നാണ് ഷഹന കല്ലടി പറയുന്നത്. ഇത് മുസ്ലിം ലീഗിൽ ഇരുന്നുകൊണ്ടുതന്നെ പറഞ്ഞിട്ടുണ്ടെന്നും ഷഹന പറഞ്ഞു. ലീഗിൽ നിന്ന് രാജിവച്ച് സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെയാണ് ഷഹനയുടെ പരാമർശം.

താനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട് തങ്ങൾമാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ തനിക്ക് തങ്ങൾമാരെ കാണാൻ കഴിഞ്ഞത് പി. കെ ശശിയിലാണ്. മണ്ണാർക്കാട്ടെ എല്ലാ രാഷ്ട്രീയ പാർട്ടികളും കാര്യങ്ങൾക്കായി ആശ്രയിക്കുന്നത് പി. കെ ശശിയെ ആണെന്നും ഷഹന പറയുന്നു.

തന്നെപ്പോലെ ഒരാൾക്ക് കൂടി പാർട്ടികത്തുനിന്ന് ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനാകില്ല. അത് താൻ തന്നെയാണ് മനസിലാക്കേണ്ടതെന്ന് തോന്നി. ആ ബോധ്യത്തോടെയാണ് താൻ സിപിഐഎമ്മിലെത്തിയത്. അതിൽ തനിക്ക് കുറ്റബോധമില്ലെന്നും ഷഹന വ്യക്തമാക്കി.

Story Highlights : shahana about p k sasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top