എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച പരാതി; എസ്എഫ്ഐ നേതാക്കൾ മുൻകൂർ ജാമ്യ ശ്രമം തുടങ്ങി

എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതിയിൽ ആരോപണ വിധേയരായ എസ് എഫ് ഐ നേതാക്കൾ മുൻകൂർ ജാമ്യ ശ്രമം തുടങ്ങി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകും. ജാമ്യാപേക്ഷ നൽകുന്നത് സിപിഐഎം എറണാകുളം നേതൃത്വത്തിന്റെ നിർദേശപ്രകാരം. എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also :സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരാതിയുടെ അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിക്ക്. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി/ എസ്ടി വകുപ്പ് ഉള്ളതിനാൽ ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല മാറ്റുന്നത്. എസ്എഫ്ഐ നൽകിയ പരാതിയിലും അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിക്കാണ്.
അതേസമയം, എഐഎസ്എഫ് ആരോപണം എസ്എഫ്ഐ തള്ളി. സഹതാപം പിടിച്ചു പറ്റാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.
Read Also :സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
Story Highlights : aisf-women-leaders-complaint-against-sfi-leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here