നോർത്ത് ഇന്ത്യൻ ബൈക്ക് ട്രിപ്പ് നടത്തി അജിത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാലിമൈ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചതിന് പിന്നാലെ ബൈക്ക് ട്രിപ്പിലാണ് തല അജിത്ത്. വടക്കേ ഇന്ത്യയിലൂടെ ചുറ്റിയടിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ( ajith north Indian trip )
നിർമാതാവ് ബോണി കപൂർ ഉൾപ്പെടെ അജിത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ഹിന്ദി ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായി ‘നേർകൊണ്ട പാർവൈ’ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വാലിമൈ.
Nothing can stop him from living his passion and making his each dream come true. Universally Loved. #AjithKumar pic.twitter.com/vcynxZdkZ8
— Boney Kapoor (@BoneyKapoor) October 23, 2021
വാഗാ ബോർഡർ, ഡൽിഹി തുടങ്ങി നിരവധി സ്ഥലങ്ങൾ ഇതിനോടകം അജിത്ത് സന്ദർശിച്ചു. ബിഎംഡബ്ല്യുവിന്റെ ആർ 1200 ജിഎസ് സ്‌പോർട്ട്‌സ് ബൈക്കിലാണ് താരത്തിന്റെ സഞ്ചാരം.
Read Also : ഓസ്‌കാർ എൻട്രി നേടി ‘കൂഴങ്ങൾ’
Here are Some Recent Pics Of #AjithKumar Sir ? With Lucky Fans ?
— KERALA AJITH FANS CLUB (@KeralaAjithFc) October 23, 2021
Simplicity Level Of THALA ❤️?
Inspirational ?#Valimai | #ThalaAjith pic.twitter.com/I6goGcXVJ4
നടൻ എന്നതിലുപരി ഒരു റേസർ ആകാനായിരുന്നു അജിത്തിന്റെ ആഗ്രഹം. കാർ റേസർ ട്രെയ്‌നിംഗിനുള്ള പണം സമ്പാദിക്കാനാണ് അജിത്ത് മോഡലിംഗ് ആരംഭിച്ചത്. 1993 ൽ പുറത്തിറങ്ങിയ അമരാവതി എന്ന ആദ്യ ചിത്രത്തിന് ശേഷവും റേസിംഗിൽ തന്നെയായിരുന്നു അജിത്തിന്റെ ശ്രദ്ധ.
Read Also : പോൾ വാക്കറുടെ മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിൻഡീസൽ; വിഡിയോ ഏറ്റെടുത്ത് ആരാധകർ
A video of #Thala #Ajith sir at wagah border.
— Ajith (@ajithFC) October 19, 2021
| #Valimai | #Ajithkumar | pic.twitter.com/4lrlrShR1X
എന്നാൽ നടുവിന് സംഭവിച്ച ഗുരുതര പരുക്കിനെ തുടർന്ന് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര റേസിംഗിൽ ഉൾപ്പെടെ താരം പങ്കെടുത്തിട്ടുണ്ട്.
Story Highlights : ajith north Indian trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here