നടുറോഡില്‍ യുവാവിന്റെ വാഹനാഭ്യാസം; സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. അപകട ശേഷം ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി. നടുറോഡിൽ വീണ സ്‌കൂട്ടര്‍ യാത്രികയെ വഴിയാത്രക്കാർ എത്തി സുരക്ഷിതമായി മാറ്റി. യാത്രികയ്‌ക്ക് കാര്യമായി പരിക്കേറ്റില്ല.
സംഭവം ഇങ്ങനെ;
അതിവേഗം സിഗ്നലുളള ജംഗ്‌ഷനിലേക്ക് എത്തിയതും മുന്നില്‍ സിഗ്‌നല്‍ കണ്ടു. തിരക്ക് ഒഴിവാക്കി സിഗ്‌നല്‍ മറികടക്കാന്‍ ഇടത്തേക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികയെ തട്ടിയിട്ട് നിര്‍ത്താതെ പാഞ്ഞു. ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടന്ന് യുവാവ് തിരിയുകയാണ് ഉണ്ടായത്. പിന്നിലൂടെ വന്ന കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അതേസമയം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാനിനെതിരെ കേസ് എടുത്തു. പാലക്കാട് പരുത്തിപ്പുള്ളി സ്വദേശി ആദർശിനെതിരെയാണ് കേസ്. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here