ജി-20 ഉച്ചകോടി; പ്രധാനമന്ത്രി ഈ മാസം റോമിലേക്ക്

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 29ന് ഇറ്റലിയിലെത്തും. നവംബര്‍ രണ്ടുവരെയുള്ള സന്ദര്‍ശനത്തില്‍ റോം, ഇറ്റലി, ഗ്ലാസ്‌ഗോ, ബ്രിട്ടണ്‍ എന്നിവിടങ്ങളാണ് മോദി സന്ദര്‍ശിക്കുകയെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഈ മാസം 30, 31 തിയതികളില്‍ റോമില്‍ വെച്ച് നടക്കുന്ന 16ാമത് ജി 20 ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ജി 20 അംഗരാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, മറ്റ് ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കുന്ന മോദി, ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
Read Also : ഇന്ധന വിലവർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
വരാനിരിക്കുന്ന ഉച്ചകോടിയില്‍ അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് പ്രധാന അജണ്ട. മഹാമാരിയില്‍ നിന്ന് ആരോഗ്യ രംഗത്തെ വീണ്ടെടുക്കല്‍, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ്ജം, സുസ്ഥിര വികസനം, ഭക്ഷ്യസുരക്ഷ എന്നിവ ഉച്ചകോടിയില്‍ വിഷയങ്ങളാകും. ഉച്ചകോടിയുടെ ഭാഗമായി റോമിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Story Highlights : PM Modi Visit Italy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here