Advertisement

പബ്ലിക് ബസിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; യാത്രക്കാരുടെ ക്ഷേമം തിരക്കുക ലക്ഷ്യം

October 24, 2021
3 minutes Read
Tamil Nadu CM public bus

ചെന്നൈയിൽ സർക്കാർ ബസിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയെ കണ്ട ഞെട്ടലിലാണ് യാത്രക്കാർ. ഇന്നലെയാണ് യാത്രക്കാരുടെ ക്ഷേമം തിരക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബസിൽ കയറി യാത്ര ചെയ്തത്. ( Tamil Nadu CM public bus )

തമിഴ്‌നാട്ടിൽ സർക്കാർ ബസിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാന സർക്കാരിന്റെ ഈ സൗജന്യ യാത്രാ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതികരണം തേടുകയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. വിഡിയോയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വന്ന് നിൽക്കുന്നതും, റോഡ് മുറിച്ചുകടന്ന് മുഖ്യമന്ത്രി ബസിൽ കയറുന്നതും കാണാം.

Read Also : തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ റിമാൻഡിൽ

തമിഴ്‌നാട്ടിൽ നവംബർ 15 വരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. എന്നാൽ ബസുകളിൽ നൂറ് ശതമാനം യാത്രക്കാരെ അനുവദിക്കും. ഉത്സവങ്ങൾക്കും മറ്റ് രാഷ്ട്രീയ ഇവന്റുകൾക്കുമാണ് നിയന്ത്രണമുള്ളത്. ഇന്നലെ 1,040 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 26,94,089 ആയി. 17 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 36,004 ആയി.

Story Highlights : Tamil Nadu CM public bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top