പാലം പണി ഉടൻ പൂർത്തിയാക്കണം; സ്ഫോടക വസ്‌തുവുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി

വാഗമൺ- കോട്ടമൺ നാരകക്കുഴി റൂട്ടിലെ പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി. വാഗമൺ നാരകക്കുഴി സ്വദേശി അനീഷാണ് ഭീഷണി മുഴക്കിയത്. സ്ഫോടക വസ്‌തുവുമായി പാലത്തിന് മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി ഉയർത്തിയത്.
വാഗമൺ- കോട്ടമൺ റോഡിന് കുറുകെയുള്ള തോടിന് സമീപമുള്ള പാലം പണികൾ ആരംഭിച്ചിട്ട് 4 വർഷം കഴിഞ്ഞു. ഇതുവരെ രണ്ട് പില്ലർ മാത്രമാണ് പണിതത്. പാലം പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ നാരകക്കുഴി സ്വദേശി പുത്തൻപുരയ്ക്കൽ അനീഷ് ആത്മഹത്യ ഭീഷണി ഉയർത്തിയത്.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
2016 ലെ സാമ്പത്തിക വർഷത്തിൽ പാലം പണിക്കായി 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ഫണ്ട് തികയാത്തതിനാൽ പണി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പലതവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്ഫോടക വസ്‌തുവുമായി പാലത്തിന് മുകളിൽ കയറി അനീഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊലീസ് ഉൾപ്പെടെയുള്ളവർ എത്തിയാണ് അനുനയ നീക്കത്തിലൂടെ യുവാവിനെ താഴെ ഇറക്കിയത്.
Story Highlights :youngster-need-bridge-rework-vagamon-bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here