ബെൻ സ്റ്റോക്സ് തിരിച്ചുവരുന്നു; ആഷസ് പരമ്പരയിൽ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഡിസംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ ബെൻ സ്റ്റോക്സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇന്ന് അറിയിച്ചു. ഐ.പി.എൽ 14-ാം സീസണിലെ ആദ്യ മത്സരത്തിനിടെ താരത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സഹതാരങ്ങളെ കാണാനും അവരുമൊത്ത് കളത്തിലിറങ്ങാനും കാത്തിരിക്കുകയാണെന്ന് സ്റ്റോക്ക്‌സ് പ്രതികരിച്ചു. മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേളയെടുത്തത്. പിന്നീട് വിരലിന് ശസ്ത്രക്രിയ നടത്തിയ താരം വിശ്രമത്തിലായിരുന്നു.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബെൻ സ്റ്റോക്സ് മാനസിക ആരോഗ്യം കണക്കിലെടുത്തുകൊണ്ട് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന ഐ പി എല്ലും ഇപ്പോൾ ഐസിസി ടി20 ലോകകപ്പും താരത്തിന് നഷ്ട്ടപെട്ടിരുന്നു.
” എന്റെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകാൻ എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. എന്റെ വിരലിലെ പരിക്ക് മാറാനും ഈ ഇടവേള എനിക്ക് ഉപകരിച്ചു. എന്റെ സഹതാരങ്ങളെ കാണാനും അവർക്കൊപ്പം കളിക്കളത്തിലിറങ്ങാനും ഞാൻ കാത്തിരിക്കുകയാണ്. ഓസ്ട്രേലിയ്ക്ക് പോകാൻ ഞാൻ തയ്യാറാണ്. ” ബെൻ സ്റ്റോക്സ് പറഞ്ഞു.
Story Highlights : ben-stokes-returns-to-international-cricket-in-the-ashes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here