Advertisement

മുംബൈ ലഹരിപാര്‍ട്ടി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം

October 25, 2021
1 minute Read
ncb probe sameer wankhede

ആഡംബര്‍ കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സാക്ഷി പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലാണ് അന്വേഷണം.

എന്‍സിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ എന്‍സിബി നിഷേധിച്ചു.

Read Also : ലഹരി പാർട്ടിക്കേസ്; എൻസിബി പണം വാഗ്ദാനം ചെയ്തിരുന്നതായി സാക്ഷി: ആരോപണം നിഷേധിച്ച് എൻസി ബി

തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നിയമനടപടികളെ തകിടം മറിക്കുന്നതാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ ബിജെപിയുടെ പാവയാണ് സമീര്‍ വാങ്കഡെയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top