തൃശൂർ പറവട്ടാനിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ പറവട്ടാനിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഒല്ലൂക്കര സ്വദേശി ഷെമീർ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ദിവസങ്ങൾക്ക് മുൻപാണ് പറവട്ടാനി ചുങ്കത്ത് യുവാവ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ എത്തിയ സംഘം ഷെമീറിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഷെമീർ മരിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീർ. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് വ്യക്തനാക്കിയത്. പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് അറസ്റ്റ്.
Story Highlights : 3 arrested in paravattani murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here