മലയാള സിനിമകളുടെ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍; ആദ്യ റിലീസിംഗ് ‘സ്റ്റാര്‍’

മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ റിലീസ് ചെയ്യാന്‍ ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനം. ജോജു ജോര്‍ജ് നായകനായ ചിത്രം ‘സ്റ്റാര്‍’ ആണ് ആദ്യം റിലീസ് ചെയ്യുക. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്റര്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പടാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവയുടെ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ആറുമാസത്തിന് ശേഷം തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നത്. ഇന്നുമുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്തത്.
Read Also : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദർശനം ആരംഭിക്കുന്നു
കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമാണ് സിനിമാ പ്രദര്‍ശനം പുനരാംരംഭിച്ചത്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സംഘടനകള്‍ സര്‍ക്കാരിനുമുന്നില്‍വച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും ആവശ്യം. അതേസമയം വിവിധ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷം ആവശ്യങ്ങള്‍ പിന്നീട് അനുഭാവപൂര്‍വം പരിഗണിക്കാമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചത്.
Read Also : പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
Story Highlights : malayalam movie release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here