മോൻസൺ മാവുങ്കൽ തട്ടിപ്പുകേസ്; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കർ ഹൈക്കോടതിയെ അറിയിച്ചു. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് കത്ത് നൽകിയെന്നും അന്വേഷണം തൃപ്തികരമായി പോകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡിജിപി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി രംഗത്ത് വന്നു . കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം.
Read Also : മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോക്‌ടേഴ്‌സ് മോൻസൺ മാവുങ്കലിന് അനുകൂലമായി സംസാരിച്ചുവെന്ന് പെൺകുട്ടി പറയുന്നു. ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് ബന്ധുവിനൊപ്പം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ പെൺകുട്ടിയുടെ ആരോപണങ്ങൾ കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതർ നിഷേധിച്ചു.
Story Highlights : Monson mavunkal fraud case -highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here