Advertisement

‘അവർ പറഞ്ഞ പേരുകൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസം കൊണ്ട് പുറത്തിറങ്ങാമായിരുന്നു; പക്ഷേ ഞാൻ തയാറായില്ല’ : ബിനീഷ് കോടിയേരി

October 30, 2021
2 minutes Read
bineesh kodiyeri released from jail

ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി പുറത്തിറങ്ങി. അവർ പറഞ്ഞ പല കാര്യങ്ങളും താൻ പറഞ്ഞിരുന്നെങ്കിൽ പത്ത് ദിവസം കൊണ്ട് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാമായിരുന്നു. എന്നാൽ അതിന് വഴങ്ങാതിരുന്നതുകൊണ്ടാണ് ഇത്രനാൾ ജയിലിൽ കഴിയേണ്ടി വന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ജയിൽ മോചിതനായതിന് പിന്നാലെയുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. ( bineesh kodiyeri released from jail )

Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വാദം കേൾക്കാൻ 19ലേക്ക് മാറ്റി

ബംഗളൂരു മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണ കേസിൽ 5 ലക്ഷം രൂപയും രണ്ട് ആൾ ജാമ്യമുൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ ബിനീഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറിയതോടെ ഇന്നലെ ഇറങ്ങാൻ സാധിച്ചിരുന്നില്ല.രണ്ട് ജാമ്യക്കാരെ പിന്നീട് എത്തിച്ചെങ്കിലും കോടതി സമയം കഴിഞ്ഞതിനാൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം ബിനീഷിന് ഹൈകോടതി ജാമ്യം അനുവദിച്ചത്.

Story Highlights : bineesh kodiyeri released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top