ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യം; ദേവസ്വം ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കി എന്‍ വാസു

കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എന്‍ വാസു ട്വന്റിഫോറിനോട്. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എന്‍ വാസു വ്യക്തമാക്കി.
വെര്‍ച്വല്‍ ക്യൂ രീതിയില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.
Read Also : ശബരിമല വെർച്വൽ ക്യു: സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി
ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നും അല്ലാത്തപക്ഷം നടപടി നിയമ വിരുദ്ധമാണെന്നും കോടതി അറിയിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ നേരത്തെയും സര്‍ക്കാറിനെയും പൊലീസിനെയും കോടതി വിമര്‍ശിച്ചിരുന്നു.
Story Highlights : N vasu about virtual cue on sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here