Advertisement

വൃത്തിഹീനമായ ചുറ്റുപാട്; പിഡബ്ള്യുഡി റെസ്റ്റ് ഹൗസ് മാനേജർക്ക് സസ്‌പെൻഷൻ

October 31, 2021
2 minutes Read

തിരുവനന്തപുരം പിഡബ്ള്യുഡി റെസ്റ്റ് ഹൗസ് മാനേജരെ സസ്‌പെൻഡ് ചെയ്തു. മാനേജർ വിപിനെയാണ് സസ്പെൻഡ് ചെയ്തത്. പി ഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ വൃത്തിഹീനമായ ചുറ്റുപാടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.

നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിനുമുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. മുറികളിലും അടുക്കളയിലും ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിരുന്നു.

Read Also : പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

വീഴ്ച വരുത്തിയ റസ്റ്റ് ഹൗസ് മാനേജര്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

Story Highlights : Suspension for TVM PWD Rest House Manager

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top