ടി20 ലോകകപ്പ്: അഫ്ഗാനെതിരെ നമീബിയക്ക് 161 റൺസിന്റെ വിജയലക്ഷ്യം

ടി20 ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ നമീബിയക്ക് 161 റണ്‍സ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് അഫ്ഗാന്‍ ഇറങ്ങിയത്. മുജീബ് റഹ്മാന് ഹമിദ് ഹസനാണ് പകരക്കാരന്‍. അതേസമയം നമീബിയ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും വരുത്തിയില്ല.
അഫ്ഗാൻ നിരയിൽ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ് ടോപ് സ്‌കോറര്‍. ഹസ്രത്തുള്ള സസായി 33 റൺസും നായകന്‍ മുഹമ്മദ് നബി 32 ഉം റണ്‍സെടുത്തു. അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍ 31 റൺസിന് പുറത്തായി.
മികച്ച തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 6.4 ഓവറില്‍ 53 റണ്‍സ് ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായും മുഹമ്മദ് ഷഹ്‌സാദും ചേര്‍ത്തു. മൂന്നാമന്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന് തിളങ്ങാനായില്ല. നായകന്‍ മുഹമ്മദ് നബി അവസാന ഓവറുകളില്‍ മികച്ചുനിന്നപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 160 റണ്‍സെടുത്തു. നബി 17 പന്തില്‍ 32 ഉം ഗുല്‍ബാദിന്‍ നൈബ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here