നടൻ ജോജുവിന് നേരെയുള്ള അക്രമം ; മുൻ മേയർ ടോണി ചമ്മിണിക്ക് പൊലീസ് എഫ്‌ഐആർ; കള്ളക്കേസിനെ നിയമപരമായി നേരിടുമെന്ന് ടോണി ചമ്മിണി

നടൻ ജോജു ജോർജിനെതിരായ ആക്രമണത്തിൽ മുൻ മേയർ ടോണി ചമ്മിണിക്ക് പൊലീസ് എഫ്‌ഐആർ. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും എഫ്‌ഐആർ. ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തി. ജോജുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള റോഡിലെ ഗതാഗതം തടഞ്ഞ് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് ജോജു പ്രതികരിച്ചത്.
തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ടോണി ചമ്മിണി.കള്ളക്കേസിനെ നിയമപരമായി നേരിടുമെന്ന് ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകർത്തത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയിൽ വിശദമായി പരിശോധന നടത്തിയ ശേഷം തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
Story Highlights : case-against-tony-chammny-on-the-joju-george-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here