ജയപരാജയങ്ങൾ കളിയുടെ ഭാഗം, കോലിയുടെ മകൾക്ക് വരെ ഭീഷണിയെന്നത് ദൗർഭാഗ്യകരം; ഇൻസമാം ഉൾ ഹഖ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വൻറി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോലിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം തുടരുകയാണ്. എന്നാൽ തോൽവിയുടെ നിരാശയിൽ കോലിയെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ വിമർശിച്ച് മുൻ പാകിസ്താൻ നായകൻ ഇൻസമാം ഉൾ ഹഖ് രംഗത്തെത്തി.
ഇന്ത്യൻ ടീമിൻറെ പ്രകടനത്തെയും ടീം സെലക്ഷനെയും വിമർശിക്കാൻ എല്ലാവർക്കും അധികാരമുണ്ട്, എന്നാൽ അത് അതലിരുവിടരുതെന്നാണ് ഇൻസമാം പറയുന്നത്. കോലിയുടെ മകളെ വരെ ഭീഷണിപ്പെടുത്തുന്ന സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതായി ഇൻസമാം പറഞ്ഞു.
Read Also : അയ്യായിരത്തിലധികം വിചിത്ര തൂണുകൾ; തൂണിന് പിന്നിലെ കൗതുക കഥകൾ…
‘വിരാട് കോലിയുടെ മകൾക്ക് ഭീഷണിയുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ഒരു കായിക വിനോദം മാത്രമാണെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്നുണ്ടാകാം എന്നാൽ ഞങ്ങൾ ഒരേ സമൂഹത്തിൻറെ ഭാഗമാണ്. കോലിയുടെയുടെ ബാറ്റിങ്ങിനെയോ ക്യാപ്റ്റൻസിയെയോ വിമർശിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, എന്നാൽ ഒരു ക്രിക്കറ്റ് താരത്തിൻറെ കുടുംബത്തെ ലക്ഷ്യം വെക്കാൻ ആർക്കും അവകാശമില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുഹമ്മദ് ഷമിയുടെ കാര്യത്തിലും ഇത്തരം കാര്യങ്ങൾ അരങ്ങേറി. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. കോലിയുടെ കുടുംബത്തെ ആളുകൾ ആക്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി’ -ഇൻസമാം തൻറെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ സമ്മർദത്തിനടിമപ്പെട്ട ഇന്ത്യൻ താരങ്ങൾ സ്ട്രൈക്ക് കൈമാറാൻ വരെ പാടുപെടുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് മുൻ താരം പറഞ്ഞു. ഇന്ത്യൻ ടീമിൻറെ തോൽവിക്ക് പുറമെ സഹതാരം മുഹമ്മദ് ഷമിയെ കോലി പിന്തുണച്ചതും സൈബർ ലോകത്തെ ചിലരെ ചൊടിപ്പിച്ചിരുന്നു.
Story Highlights : Deeply hurt- to see people threatening- Virat Kohli’s family- Inzamam-ul-Haq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here