Advertisement

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ക്ക് തുടക്കം; ജനുവരി 31 വരെ അപേക്ഷിക്കാം

November 1, 2021
6 minutes Read
hajj 2022 application started

അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

Read Also : വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി

അതേസമയം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂരില്ല. കേരളത്തില്‍ നിന്ന് കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രം. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

Story Highlights : hajj 2022 application started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top