അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു; പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു.രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. അതേസമയം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
അതീവ വൈകാരികമായി തന്നെ അദ്ദേഹത്തിന്റെ വേദന പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് കത്ത്. കോൺഗ്രസിൽ നിന്ന് തനിക്ക് ആഴത്തിൽ മുറിവേറ്റു എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. താൻ തന്റെ കുഞ്ഞുങ്ങളെ പോലെ സ്നേഹിച്ചിരുന്ന ആളുകളിൽ നിന്നാണ് തിരിച്ചടി സംഭവിച്ചത് എന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം
അതേസമയം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കും. അവരുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണ്. നിമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസമുണ്ട്. 117 സീറ്റിലും തന്റെ പാർട്ടി മത്സരിക്കും. നിരവധി കോൺഗ്രസുകാർ തന്റെ പാർട്ടിയിലെത്തും. തെരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ പാർട്ടി സർക്കാർ ഉണ്ടാക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തിൽ മത്സരിച്ചാലും എതിരായി താൻ ഉണ്ടാകുമെന്നും അമരീന്ദർ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യകത്മാക്കി.
Story Highlights : amarrendhersingh-resigns-congress-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here