പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണം

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണം. പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊടിമരം സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തുടനീളം തോന്നുംപടി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read Also : ‘നോക്കുകൂലി ക്രിമിനല്‍ കുറ്റം’; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി
അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ച സ്ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നത്. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, ബോർഡുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
Story Highlights : hc against kerala flagpost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here